THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഏപ്രിൽ 24 മുതല്‍ 30 വരെയുള്ള ഇന്ത്യ- യുകെ യാത്രാ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ഏപ്രിൽ 24 മുതല്‍ 30 വരെയുള്ള ഇന്ത്യ- യുകെ യാത്രാ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള ഇന്ത്യ- യുകെ യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് പുതുക്കിയ തീയതി നല്‍കുന്നതും റീഫണ്ടും തുടങ്ങിയുള്ള വിഷയങ്ങളില്‍ അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ആഴ്ചയിൽ ഒരു യാത്രാ വിമാനം ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും യുകെയിലേക്ക് ഷെഡ്യൂൾ ചെയ്യുന്നതിനെ പറ്റി പരിഗണിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ബ്രിട്ടന്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ കൊവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.ഇതോടെ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകള്‍ക്കും ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. വെള്ളിയാഴ്ച മുതലാണ് യാത്ര വിലക്ക് പ്രാബല്യത്തില്‍ വരിക.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments