THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, September 23, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ് : തുടരന്വേഷണത്തിന് ഉത്തര്‍ പ്രദേശ് പൊലീസ് കേരളത്തിലേക്ക്

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ് : തുടരന്വേഷണത്തിന് ഉത്തര്‍ പ്രദേശ് പൊലീസ് കേരളത്തിലേക്ക്

കൊച്ചി : ഉത്തര്‍പ്രദേശ് പൊലീസ് കേരളത്തിലേക്ക്. രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിലെ തുടര്‍അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കേരളത്തില്‍ വച്ച് ഗൂഢാലോചന നടത്തിയതായി അറസ്റ്റിലായവര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുന്നത്.

adpost

അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരെ യുഎപിഎ കൂടി ഉത്തര്‍പ്രദേശ് പൊലീസ് ചുമത്തി. സംഘപരിവാര്‍ നേതാക്കളെ വധിക്കാനും സംസ്ഥാനത്ത് സ്‌ഫോടനം നടത്താനും ശ്രമിച്ച സംഘത്തിന്റെ ഭാഗമാണ് ഇവരെന്ന് ഉത്തര്‍ പ്രദേശ് പൊലീസ് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസിന്റെ ഭാഗമായ മറ്റുള്ളവര്‍ക്ക് ഒപ്പം ഇതിനായി ഇവര്‍ ഗൂഢാലോചന നടത്തി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ഗൂഢാലോചനയില്‍ നിരവധി പേര്‍ പങ്കാളികളായിരുന്നെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ നിഗമനം.

adpost

ഇതിന്റെ തുടര്‍ച്ചയായാണ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നത്. സംസ്ഥാനത്ത് സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആളുകളെ ചോദ്യം ചെയ്യുക അടക്കമാണ് ഉത്തര്‍ പ്രദേശ് പൊലീസിന്റെ ദൗത്യം. അഞ്ചംഗ അംഗ സംഘമാണ് കേരളത്തില്‍ എത്തുക.അതേസമയം സംഭവവുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് ഇന്നലെ പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസ് തിരക്കഥയാണ് ഉത്തര്‍ പ്രദേശ് പൊലീസിന്റെത് എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com