സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത അസിൻ തിരക്കുകളുടെ ലോകത്തു നിന്നും മാറി കുടുംബകാര്യങ്ങളും മകളുടെ വിശേഷങ്ങളുമൊക്കെ ആസ്വദിക്കുകയാണ് ഇപ്പോൾ. മകൾ അറിന്റെ വളർച്ചയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയ വഴി അസിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

മകളുടെ പുതിയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അസിൻ ഇപ്പോൾ.


അടുത്തിടെ മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും അസിൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഞങ്ങളുടെ കുഞ്ഞു സൂപ്പർ ഹീറോ എന്ന അടിക്കുറിപ്പോടെ കൂടിയാണ് അസിൻ ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/CVh-Fy0BoN3/?utm_medium=copy_link

2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്‍റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.