THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, December 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊടി പിടിച്ച കരങ്ങൾക്ക് കരുത്തേകാം: പ്രതിസന്ധിയിൽ വഴിമുട്ടി അടൂർ മുൻ നഗരസഭ ചെയർമാൻ

കൊടി പിടിച്ച കരങ്ങൾക്ക് കരുത്തേകാം: പ്രതിസന്ധിയിൽ വഴിമുട്ടി അടൂർ മുൻ നഗരസഭ ചെയർമാൻ

ജീവിതത്തിന്റെ കയ്പ്പ് മാറാന്‍ മറ്റുള്ളവര്‍ക്ക് മധുരം പകരുകയാണ് അടൂരിലെ കോണ്‍ഗ്രസ് നേതാവായ ബാബു ദിവാകരന്‍. പൊതുപ്രവര്‍ത്തനത്തിനിടയില്‍ സ്വജീവിതം മറന്നതോടെ പ്രതിസന്ധികള്‍ ഓരോന്നായി വഴി തുറന്നു. അതോടെ മധുരപലഹാരങ്ങള്‍ ഉണ്ടാക്കി ജീവിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റും അടൂര്‍ നഗരസഭാ അധ്യക്ഷനുമായ ബാബു ദിവാകരന്‍. നഷ്ടങ്ങളില്‍ നിന്നും നേട്ടങ്ങള്‍ തേടിയുള്ള ഓട്ടപ്പാച്ചിലിലാണ് ഇപ്പോള്‍ ഈ നേതാവ്. ഏതു നിമിഷവും ജപ്തി ഭീഷണി നേരിടുന്ന വീട് തിരിച്ചെടുക്കണം, ഭാര്യയുടെ തുടര്‍ ചികിത്സ ഉറപ്പാക്കണം, തകര്‍ന്നു വീഴാറായ വീട് ഒന്ന് ശരിയാക്കിയെടുക്കണം…

adpost

അണിഞ്ഞ ഖദറിന്റെ വെണ്മ മനസ്സിലും സൂക്ഷിച്ചു. അത് മറ്റുള്ളവരിലേക്കും പകരുന്നതിനിടയില്‍ ജീവിക്കാന്‍ മറന്നുവെന്നു പറയാതെ പറയുകയാണ് ബാബു ദിവാകരന്റെ ജീവിതം. പൊതുപ്രവര്‍ത്തകനായും കലാകാരനായും നിറഞ്ഞുനിന്ന ബാബു ദിവാകരന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട നേതാവായിരുന്നു. ജീവിതത്തിന്റെ ഈ പ്രതിസന്ധിയും കടന്നു പോകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഇദ്ദേഹം. കറിപ്പൊടി ബിസിനസ് തകര്‍ന്നതോടെ അതിനായി എടുത്ത വായ്പാ തിരിച്ചടവു മുടങ്ങിയതാണ് കിടപ്പാടം ജപ്തി ഭീഷണിയിലാകാന്‍ കാരണം. ഇപ്പോള്‍ മധുരപലഹാരങ്ങള്‍ കച്ചവടം ചെയ്താണ് ഈ മുന്‍ നഗരസഭ അധ്യക്ഷന്‍ ജീവിക്കുന്നത്.

adpost

ചെറുപ്രായത്തില്‍ തന്നെ നഗരസഭ അധ്യക്ഷനായ നേതാവാണ് ഇന്നീ ദുരിതത്തില്‍ കഴിയുന്നത്. കൊല്ലം എസ്എന്‍ കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കാലത്ത് ബാബു നടത്തിയ സമരങ്ങള്‍ സംസ്ഥാനതലത്തില്‍ വരെ ശ്രദ്ധ നേടി. രണ്ടായിരത്തില്‍ നഗരസഭ 15-ാം വാര്‍ഡില്‍ നിന്നു കന്നി അങ്കത്തില്‍ വിജയിച്ചാണു 27-ാം വയസ്സില്‍ അടൂര്‍ നഗരസഭ ചെയര്‍മാനായത്. അടൂര്‍ നഗരസഭയില്‍ ഇന്നു കാണുന്ന പല വികസന പ്രവര്‍ത്തനങ്ങളുടേയും തുടക്കം കുറിച്ചത് ബാബുവിന്റെ ഭരണകാലത്താണ്. ഒന്‍പത് സെന്റ് മാത്രം ഭൂമിയുണ്ടായിരുന്ന അടൂര്‍ നഗരസഭയ്ക്ക് അഞ്ച് ഏക്കറോളം ഭൂമി ബൈപാസില്‍ ലഭ്യമാക്കിയതു ബാബു ചെയര്‍മാനായിരുന്നപ്പോഴാണ്. ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ നേടി.

ഇതിനിടയില്‍ ബാബു ഉപജീവനത്തിനായാണു കറിപ്പൊടി ബിസിനസ് തുടങ്ങിയത്. അതിനായി 2014ല്‍ പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് എടുത്ത 10 ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങി. പലിശയ്ക്കു മേല്‍ പലിശയുമായി 17 ലക്ഷം രൂപയാണു തിരിച്ചടയ്‌ക്കേണ്ടത്. കോവിഡ് മൂലം കച്ചവടം തകര്‍ന്നതോടെയാണു വായ്പാ തിരിച്ചടവ് മുടങ്ങിയത്. സ്വന്തമായുള്ള 11 സെന്റ് ഭൂമിയും വീടും ഇതോടെ ഏതുനിമിഷവും ബാങ്ക് ജപ്തി ചെയ്യുമെന്ന അവസ്ഥയിലാണ്. വീടാകട്ടെ തകര്‍ന്നുവീഴാറുമായി. ഇപ്പോള്‍ അടൂര്‍ പന്നിവിഴയിലെ വീട്ടില്‍ മധുര പലഹാരങ്ങള്‍ നിര്‍മിച്ചു ബേക്കറികളിലും മറ്റു വിതരണം ചെയ്താണു ബാബുവിന്റെ ജീവിതം. ട്രൂത്ത് എന്ന പേരിലാണു പലഹാര വില്‍പന.

രാഹുല്‍ ഗാന്ധി 2007ല്‍ നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായത്. അടൂര്‍ നിയമസഭ മണ്ഡലം സംവരണ മണ്ഡലമായ ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും പാര്‍ട്ടി ബാബുവിനെ പരിഗണിച്ചില്ല എങ്കിലും ഒരിക്കലും ബാബു പരാതി പറഞ്ഞില്ല.

പൊതുപ്രവര്‍ത്തനത്തോടൊപ്പം കലാസാംസ്‌കാരിക രംഗത്തും ബാബു സജീവ സാന്നിധ്യമാണ്. ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും പ്രശസ്തനാണ്.

ഭാര്യ കൃഷ്ണ കടുത്ത പ്രമേഹരോഗിയായതിനാല്‍ കിടപ്പിലാണ്. ഏകമകന്‍ മധുശ്രീ അടൂര്‍ ഗവ ബോയ്‌സ് എച്ച് എസ് എസില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

ഫോണ്‍: +917560848890

അക്കൗണ്ട് നമ്പര്‍:

Babu Divakaran
A/c no: 5165911623
IFSC: CBINO283879
Central Bank of India
Adoor branch

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com