വെറും 16 മിനിറ്റ് കൊണ്ട് ഒരു ജീവിതം തന്നെ പറയുന്ന മനോഹരമായ ഹ്രസ്വചിത്രമാണ് ബസന്തി. ഇരുട്ടും മഴയും പശ്ചാത്തലമായി ഒരു ജീവിതം പറയുന്ന ഹ്രസ്വചിത്രം മികച്ച രചനയിലൂടെയും സംവിധാനത്തിലൂടെയും ബിജു സി ദാമോദരന്‍ കൃത്യമായി തന്നെ ചിലത് പറഞ്ഞുവയ്ക്കുന്നുണ്ട്.

ഒരു സംഭാഷണം പോലും ഇല്ലാതെ കഥ പറയുന്ന രീതി സംവിധായകന്റെ ബ്രില്യന്‍സ് തന്നെ ആണ് വ്യക്തമാക്കുന്നത്. തെരുവോരങ്ങളില്‍ വളയും മാലയും വിറ്റ് ജീവിതം കരപിടിപ്പിക്കാന്‍ ശ്രമിക്കുന്ന ബസന്തിയെന്ന പെണ്‍കുട്ടിയും അവളറിയാതെ അവളെ പിന്തുടരുന്ന മറ്റൊരാളും. ഉദ്വേഗജനകമായ കഥാ പശ്ചാത്തലവും മഴയും ഇരുട്ടും നമ്മെ അവരിലേക്ക് പിന്തുടരാന്‍ പ്രേരിപ്പിക്കുന്നും ഉണ്ട്. നമ്മുടെ ചിന്തകളെ കീറി മുറിച്ചുകൊണ്ട് ആ രാത്രി നടക്കുന്ന സംഭവം ആണ് ബസന്തിയുടെ ഇതിവൃത്തം.

രചനയും സംവിധാനവും ബിജു സി ദാമോദരന്‍. ജലീല്‍ ബാദുഷ ആണ് ഛായാഗ്രഹണം. ലിജു പ്രഭാകര്‍ കളറിങ് നിര്‍വഹിച്ചു. മേക്കപ്പ് ജിത്തു പയ്യന്നൂര്‍, കോസ്റ്റ്യൂം സുജിത് മട്ടന്നൂര്‍, ആര്‍ട്ട് അജയന്‍ മാങ്ങാട്, എഡിറ്റിംഗ് അഭിജിത് ഹരിശങ്കര്‍, മ്യൂസിക് പ്രണവ് സി പി, ലിറിക്‌സ് ഹരീഷ് മോഹനന്‍, വോക്കല്‍ അപര്‍ണ സിപി സൗണ്ട് ഡിസൈന്‍ ചരന്‍ വിനായിക്, സിങ്ക് സൗണ്ട് രോഹിത്, ശ്യാം കൃഷ്‍ണന്‍, ചരന്‍ വിനായിക് ഡിസൈന്‍ അമിത് പ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി മുണ്ടേരിആദി മരുതിയോടന്‍, ശ്രീ ഗംഗ, കൊക്കാട് നാരായണന്‍, അദ്വൈദ്, ഋധിക എന്നിവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്