ന്യൂഡൽഹി: ഡൽഹിയിൽ ഇസ്രായേൽ എംബസിയ്ക്ക് സമീപം സ്‌ഫോടനം. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായത്. എംബസിയ്ക്ക് മുന്നിലുണ്ടായിരുന്ന കാറുകൾക്ക് കേടുപാടുകൾ പറ്റിയെന്നാണ് റിപ്പോർട്ട്. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നി ശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്. ഡൽഹി പോലീസും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഐഇഡിയാണെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. നടപ്പാതയിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലുണ്ടായിരുന്നു സ്‌ഫോടക വസ്തു.

ഇന്ന് വെകുന്നേരത്തോടെയാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ചോളം കാറുകളുടെ ചില്ലുകൾ സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ചു. ഡൽഹി അബ്ദുൾ കലാം റോഡിലാണ് ഇസ്രായേൽ എംബസി സ്ഥിതി ചെയ്യുന്നത്. വിജയ് ചൗക്കിൽ നിന്നും വെറും രണ്ടു കിലോമീറ്റർ ദൂരത്തായാണ് അബ്ദുൾ കലാം റോഡ്.
