THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news തീനാളം കൊണ്ട് മുടി ഒതുക്കാന്‍ ശ്രമം; 12 കാരൻ പൊള്ളലേറ്റു മരിച്ചു

തീനാളം കൊണ്ട് മുടി ഒതുക്കാന്‍ ശ്രമം; 12 കാരൻ പൊള്ളലേറ്റു മരിച്ചു

തിരുവനന്തപുരം: യുട്യൂബ് ദൃശ്യങ്ങൾ കണ്ട് മുടി സ്ട്രെയിറ്റ് ചെയ്യാന്‍ ശ്രമിച്ച 12 വയസ്സുകാരൻ പൊള്ളലേറ്റു മരിച്ചു. പ്രകാശിന്റെ മകൻ ശിവനാരായണനാണു മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. തീനാളങ്ങൾ ഉപയോഗിച്ച് മുടി സ്ട്രെയിറ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വസ്ത്രത്തിൽ തീ പടരുകയായിരുന്നു.

യുട്യൂബ് വിഡിയോയിൽ സ്പിരിറ്റ് ഉപയോഗിച്ചു മുടി സ്ട്രെയിറ്റ് ചെയ്യുന്നതായാണു കാണിച്ചിരുന്നത്. വിദ്യാർഥി തീ കത്തിക്കാൻ മണ്ണെണ്ണയാണ് ഉപയോഗിച്ചത്. കുളിമുറിയിൽവച്ചാണ് സംഭവം നടന്നതെന്നതിനാൽ വീട്ടിലുള്ളവർ അറിയാൻ വൈകി. അമ്മൂമ്മ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വെങ്ങാനൂർ ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments