ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫ് അറസ്റ്റിൽ. ഉത്തർ പ്രദേശ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹത്രാസ് കലാപത്തിന് പണമെത്തിച്ചെന്ന കേസിലാണ് അറസ്റ്റ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കാക്കനാട് ജയിലിലെത്തിയാണ യു.പി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹത്രാസിൽ കലാപത്തിന് പണമെത്തിച്ചെന്ന കേസിൽ ഗുരുതരമായ വകുപ്പുകളാണ് റൗഫിനെതിരെ യു.പി പൊലീസ് ചുമത്തിയിട്ടുള്ളത്. സമൂഹത്തിൽ വിദ്വേഷം വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, ഇതിന് പ്രേരണ നൽകൽ എന്നീ കുറ്റങ്ങൾ റൗഫിനെതിരെയുണ്ട്.
