THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സി.ബി.എസ്.ഇ പ്ലസ്ടു ഫലങ്ങൾ പ്രഖ്യാപിച്ചു: 99.37 ശതമാനം വിജയം

സി.ബി.എസ്.ഇ പ്ലസ്ടു ഫലങ്ങൾ പ്രഖ്യാപിച്ചു: 99.37 ശതമാനം വിജയം

ന്യൂഡൽഹി: ചരിത്രത്തിലാധ്യമായി പരീക്ഷ ഇല്ലാതെ സി.ബി.എസ്.ഇ പ്ലസ്ടു ഫലങ്ങൾ പ്രഖ്യാപിച്ചു. 99.37 ശതമാനം വിജയം.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ മുന്നേറ്റമാണിത്. ഏറ്റവും കൂടുതൽ വിജയശതമാനം ഡൽഹി റീജിയണിൽ .

13 അംഗ പാനൽ നിശ്ചയിച്ച പ്രകാരം 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കിന് 30% വീതവും പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കിന് 40%വും വെയിറ്റേജ് നല്‍കിയാണ് അന്തിമ ഫലം പ്രഖ്യാപിച്ചത്.

15 ലക്ഷത്തോളം വിദ്യാർഥികളാണ് രാജ്യത്ത് സി.ബി.എസ്.ഇ ഫലങ്ങൾ കാത്തിരുന്നത്. 2020 ൽ വിജയ ശതമാനം 88.78 ആയിരുന്നു. ഇതിൽ തന്നെ സർക്കാർ സി.ബി.എസ്.ഇ സ്കൂളുകൾ 94.94 ശതമാനം വിജയം നേടി. രാജ്യത്താകെ 13109 സ്കൂളുകളാണ് പരീക്ഷയുടെ ഭാഗമായത്. 4984 സെൻററുകളിൽ പരീക്ഷ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments