ചന്ദനപ്പള്ളി: ആഗോള തീർത്ഥാടന കേന്ദ്രവും ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്നതുമായ സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രധാന പെരുന്നാളിനോട് അനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ ചെമ്പെടുപ്പ് ഇന്ന് നടക്കും.
ശനിയാഴ്ചത്തെ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതിനാൽ എല്ലാവർഷവും മെയ് 7ന് നടത്തപെടുന്ന രാത്രി റാസ ഇന്നലെ വൈകിട്ട് സന്ധ്യ നമസ്കാരത്തെ തുടർന്നു നടത്തി. ചെമ്പിൽ അരിയിടിൽ ചടങ്ങും ചരിത്രപ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് നടക്കും. രാവിലെ 6 ന് ചെമ്പിൽ അരിയിടീൽ,
7.30ന് ഡോ. തോമസ് മാർ അത്താനാസിയോസിൻ്റെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന.
9.30 ന് പൊന്നിൻ കുരിശ് സമർപ്പണം. തുടർന്ന് സെൻ്റ് ജോർജ് ഷ്രയിൻ എഴുന്നെള്ളിപ്പ്.
10 ന് തീർഥാടക സംഗമം.
5.30ന് ചരിത്ര പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്,
6 ന് സന്ധ്യാനമസ്കാരം. കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ.തോമസ് മാർ അത്താനിയോസ് എന്നിവർ നേതൃത്വം നൽകും. തുടർന്ന് ശ്ലൈഹിക വാഴ്‌വ് .
16ന് കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. മെയ് 31 വരെ നേർച്ചകൾ സമർപ്പിക്കുന്നതിനും ചെമ്പിൽ അരിയിടുന്നതിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
