THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചെറിയാന്‍ ഫിലിപ്പിന് അസംതൃപ്തിയോ?

രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചെറിയാന്‍ ഫിലിപ്പിന് അസംതൃപ്തിയോ?

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിഭജനത്തില്‍ സി.പി.എമ്മിനുള്ളില്‍ അതൃപ്തി നിറയുമ്പോള്‍ പരോക്ഷമായി പ്രതിഷേധക്കുറിപ്പുമായി ചെറിയാന്‍ ഫിലിപ്പ്. സി.പി.എം അനുഭാവിയായ ചെറിയാന്‍ ഫിലിപ്പിന്റെ പേര് എല്ലാക്കാലത്തും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ്. എന്നാല്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വന്നതോടെ പ്രവര്‍ത്തകരില്‍ അടക്കം പ്രതിഷേധം ഉയരുമ്പോഴാണ് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സബുക്ക് കുറിപ്പിലൂടെ പുതിയ തന്റെ നീക്കങ്ങള്‍ അറിയ്ക്കുന്നത്. രാഷ്ട്രീയത്തേക്കാള്‍ എഴുത്തിന് പ്രാധാന്യം നല്‍കും എന്നാണ് അദ്ദേഹം തന്റെ പോസ്റ്റിലൂടെ പറയുന്നത്. ഇത് അദ്ദേഹത്തിന്റെ പ്രതിഷേധക്കുറിപ്പാണെന്ന വിലയിരുത്തലുകളും ഉയര്‍ന്നു വരുന്നുണ്ട്,

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം,

‘ഇടതും വലതും ‘ -എഴുതി തുടങ്ങുന്നു. കർമ്മമേഖലയിൽ എഴുത്തിന് കൂടുതൽ പ്രാധാന്യം നൽകും.
നാല്പതു വർഷം മുൻപ് ഞാൻ രചിച്ച ‘കാൽ നൂറ്റാണ്ട് ‘ എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് ഗ്രന്ഥമാണ്.
ഇ എം എസ്, സി.അച്ചുതമേനോൻ , കെ.കരുണാകരൻ, എ.കെ ആൻ്റണി, ഇ കെ നായനാർ, പി കെ.വാസുദേവൻ നായർ, സി.എച്ച് മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി, കെ.എം മാണി, ആർ.ബാലകൃഷ്ണപിള്ള എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.ഈ പുസ്തകത്തിൻ്റെ പിന്തുടർച്ചയായ നാല്പതു വർഷത്തെ ചരിത്രം എഴുതാൻ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.
കാൽനൂറ്റാണ്ടിനു ശേഷമുള്ള  ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും.  ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.
ഇടതും വലതും – എന്നായിരിക്കും ചരിത്ര പുസ്തകത്തിൻ്റെ തലക്കെട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments