THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെക്കുറിച്ച്‌ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ 85ഓളം കാര്‍ഷക സംഘടനകളെ സമീപിച്ചതായി സമിതി അറിയിച്ചു. അവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ ശ്രമിച്ചതായും സമിതി അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഈ നിയമങ്ങള്‍ക്കെതിരെ ഇപ്പോഴും രാജ്യതലസ്ഥാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രതിഷേധം തുടരുന്നുണ്ട്.

ഹോളി അവധിയായതിനാല്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ച് ഏപ്രില്‍ അഞ്ചിന് ശേഷം ആയിരിക്കും വിഷയത്തില്‍ വാദം കേള്‍ക്കുക. ഈ വര്‍ഷം ജനുവരി 12 ന് മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. കൂടാതെ ബന്ധപ്പെട്ടവരുമായി കൂടിയലോചിച്ച്‌ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നംഗ സമിതിയെയും സുപ്രീംകോടതി നിയോഗിച്ചു. ഡോ. അശോക് ഗുലാത്തി, ഡോ. പ്രമോദ് ജോഷി, അനില്‍ ഘാന്‍വത് എന്നിവരടങ്ങുന്നതാണ് സമിതി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments