THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news രണ്ടായിരത്തിലധികം ഇന്ത്യക്കാരെ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടുപയോഗിച്ചു നാട്ടിലെത്തിച്ചതായി വിദേശ കാര്യമന്ത്രാലയം

രണ്ടായിരത്തിലധികം ഇന്ത്യക്കാരെ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടുപയോഗിച്ചു നാട്ടിലെത്തിച്ചതായി വിദേശ കാര്യമന്ത്രാലയം

ന്യൂഡൽഹി: രണ്ടായിരത്തിലധികം ഇന്ത്യക്കാരെ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടുപയോഗിച്ചു നാട്ടിലെ ത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. പ്രവാസി ലീഗൽസെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമിനു ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡിനെ തുടർന്ന് നിരവധിയായ പ്രവാസി സികൾക്ക് ജോലി നഷ്ടപ്പെടുകയും നാട്ടിലേക്കു എത്താനും മറ്റും പ്രയാസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫ ണ്ടുപയോഗിച്ചു അർഹതപ്പെട്ടവരെ നാട്ടിൽ എത്തിക്കണമെന്ന അവശ്യമുന്നയിച്ചു കൊണ്ട് പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.ഈ ഹർജി ഒരു നിവേദനം ആയി പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശവും നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ കോവിഡ് കാലത്തു എത്ര ആളുകൾക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടിന്റെ ആനുകൂല്യം ലഭിച്ചു എന്ന കണക്കാണ് വിദേശകാര്യ മന്ത്രാലയം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.പാവപ്പെട്ട പ്രവാസികൾക്കു സൗജന്യ നിയമ സഹായവും സൗജന്യ വിമാന ടിക്കറ്റും മറ്റും നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഒരു പദ്ധതി ആണ് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്‌ എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ബഹ്‌റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, ബഹ്‌റൈൻ കോഓർഡിനേറ്റർ അമൽദേവ് എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments