THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് രാജി വച്ചു; തല മുണ്ഡനം ചെയ്ത് പ്രതിഷേധം

കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് രാജി വച്ചു; തല മുണ്ഡനം ചെയ്ത് പ്രതിഷേധം

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് രാജി പ്രഖ്യാപിച്ചു. തല മുണ്ഡനം ചെയ്താണ് അവർ തന്റെ പ്രതിഷേധം അറിയിച്ചത്. കെപിസിസി ആസ്ഥാനത്ത് വച്ചാണ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. പാര്‍ട്ടി സ്ത്രീകളെ പരിഗണിക്കാത്തതില്‍ തലമുടിയുടെ ഒരു ഭാഗവും രാജ്യത്തെയും സംസ്ഥാനത്തെയും സ്ത്രീകളെ പരിഗണിക്കാത്ത നയങ്ങള്‍ക്ക് എതിരെ മറ്റൊരു ഭാഗവും മുറിക്കുമെന്നായിരുന്നു പ്രഖ്യാപനം.

അര്‍ഹരായ നിരവധി വനിതകള്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും അതില്‍ ഏറെ ദുഃഖമുണ്ടെന്നും ലതിക പറഞ്ഞു. 20 ശതമാനം സീറ്റ് മഹിള കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് കൃത്യമായി നല്‍കിയില്ലെങ്കിലും ഒരു ജില്ലയില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നുവെന്നും ലതിക സുഭാഷ് വ്യക്തമാക്കി.

വൈക്കത്തിൻ്റെ മരുമകളായ തന്നെ അവിടെ പോലും പരി​ഗണിച്ചില്ലെന്നും ഏറ്റുമാനൂർ സീറ്റ് താൻ ആ​ഗ്രഹിച്ചെന്നും ലതിക പറഞ്ഞു. ഇനിയൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാർട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments