തിരുവനന്തപുരം: ഓക്സിജൻ വില വർധിപ്പിക്കരുത് എന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. മെഡിക്കൽ ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ കാലതാമസം പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഓക്സിജൻ ഉത്പാദന, സംഭരണ കേന്ദ്രങ്ങളിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിക്കും. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും പാടില്ല. ഓക്സിജൻ കൊണ്ടൻപോകുന്ന വാഹനങ്ങൾക്ക് ഗ്രീൻ കോറിഡോർ സൗകര്യം ഏർപ്പെടുത്തണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കിടത്തി ചികിത്സാ സൗകര്യവും ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളും കുറയുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മിക്കയിടത്തും കിടക്കകൾ പോലും കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. രോഗ വ്യാപനം കൂടുന്നതോടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.