THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കോവിഡ് മരണക്കണക്ക്: കേന്ദ്രം തെറ്റിധരിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി

കോവിഡ് മരണക്കണക്ക്: കേന്ദ്രം തെറ്റിധരിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനവും മരണവും കൂടുതലാണെന്ന കേന്ദ്രസര്‍ക്കാര്‍ റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് മരണക്കണക്കിൽ കേന്ദ്രം തെറ്റിധരിപ്പിക്കുന്നുവെന്നും ഇത് നിർഭാഗ്യകരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി പോലും കേരളത്തെ അഭിനന്ദിച്ചതാണെന്നും പുതിയ മാനദണ്ഡമനുസരിച്ച് പരമാവധി ആളുകൾക്ക് ധനസഹായം ലഭിക്കുന്നതിനുള്ള കാര്യങ്ങളാണ് സംസ്ഥാനം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണാണ് കേരളത്തിൽ കോവിഡ് മരണം കൂടുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പിനയച്ച കത്തിൽ പറയുന്നത്. ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്ചയിൽ 2118 മരണമാണ് റിപ്പോർട്ട് ചെയ്തത്. തൊട്ട് മുൻപുള്ള ആഴ്ചയിലേതിനേക്കാൾ കൂടുതലാണെന്നുമായിരുന്നു കത്തിലെ പരാമർശം. തൃശൂർ, കോഴിക്കോട് മലപ്പുറം കൊല്ലം എന്നീ ജില്ലകളിലാണ് ആശങ്ക ഉയർത്തുന്ന തരത്തിൽ മരണസംഖ്യ കൂടുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളില്‍ പൊസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ഈ നാല് ജില്ലകളുടെ കാര്യത്തിലും കേന്ദ്രം ആശങ്കയറിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വ്യാപനം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

കേരളം ഉള്‍പ്പെടെ രാജ്യത്തെ 18 ജില്ലകളിലെ ക്ലസ്റ്ററുകളില്‍ നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച 2118 മരണവും അതിന് മുമ്ബുള്ള ആഴ്ചയില്‍ 1890 മരണവും റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് മരണനിരക്ക് കൂടുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments