തിരുവനന്തപുരം: സീരിയൽ എന്ന പേരിൽ വിളിച്ചുവരുത്തി കരാറിൽ ഒപ്പുവച്ച ശേഷം അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവതിയും രംഗത്ത്. ഇന്നൊരു യുവാവ് സമാന പരാതിയുമായി എത്തിയതിന് പിന്നാലെയാണ് യുവതിയും രംഗത്തുവരുന്നത്. എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെയാണ് രണ്ടു പേരുടെയും ആരോപണം.

‘സീരിയലിൽ അഭിനയിക്കാൻ എന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ഒരു കരാറിലും ഒപ്പിട്ടു വാങ്ങി. പിറ്റേ ദിവസം മുതൽ അശ്ലീല രംഗത്തിൽ അഭിനയിക്കാൻ പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഏഴരലക്ഷം രൂപ നൽകണമെന്നും കരാറിൽ ഒപ്പിട്ടത് എന്തിനാണെന്നും ചോദിച്ചു. കരാറിൽ എഴുതിയിരുന്നത് വായിച്ച് മനസ്സിലാക്കാൻ കഴിവില്ലെന്നും യുവതി പറയുന്നു. ഒപ്പിടുന്നതിന് മുൻപ് എന്താണ് എഴുതിയിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ മറ്റ് സിനിമകളിലോ സീരിലുകളിലോ ഇത് തീരും വരെ അഭിനയിക്കില്ല എന്ന നിബന്ധനയാണെന്നാണ് പറഞ്ഞത്. അഭിനയിച്ച ചിത്രം ഒടിടിയിൽ എത്തിയതോടെ വീട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയാണെന്നും ഇപ്പോൾ റെയിൽവേ സ്റ്റേഷനുകളിലാണ് താമസമെന്നും യുവതി പറയുന്നു. രോമത്തിൽ പോലും െതാടാൻ ഒരുത്തനും വരില്ലെന്ന് സംവിധായിക വെല്ലുവിളിച്ചെന്നും പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നും’ യുവതി പറയുന്നു.
