THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, August 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ടിക് ടോക് താരം അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ടിക് ടോക് താരം അറസ്റ്റില്‍

തൃശൂര്‍:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്നേഷ് കൃഷ്ണ(അമ്പിളി-19)യാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.

ഫോണിലൂടെയാണ് വിഘ്‌നേഷ് പെണ്‍കുട്ടിയുമായി പരിചയത്തിലായത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് നിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്.

സിഐ എംകെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്ഐ ഉദയകമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവരാണ് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ടിക് ടോക് വീഡിയോയിലൂടെ കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് അമ്പിളി എന്ന പേരില്‍ പ്രതി ശ്രദ്ധേയനാവുന്നത്. നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments