THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, January 22, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊവിഡ് വ്യാപനം; കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും

കൊവിഡ് വ്യാപനം; കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ഇന്ന് കേരളത്തില്‍ എത്തും. ആറംഗ സംഘമാണ് ഇന്ന് തിരുവനന്തപുരത് എത്തുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തും.

ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കേന്ദ്ര ആരോഗ്യ സംഘത്തിന്റെ സന്ദർശനം. ജില്ലകളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുത്ത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്യും.

പത്തനംതിട്ട, കോട്ടയം ജില്ലകൾ നാളെയാണ് സന്ദർശനം. മറ്റന്നാൾ തിരുവനന്തപുരത്താണ് അവലോകനയോഗം ചേരുന്നത്. ആരോഗ്യമന്ത്രിക്ക് പുറമേ സംസ്ഥാനത്തിലെ ഉദ്യോഗസ്ഥർ അവലോകന യോഗത്തിൽ പങ്കെടുക്കും. നേരത്തെ ചീഫ് സെക്രട്ടറിയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസാരിച്ചിരുന്നു.

രാജ്യത്തെ കൊവിഡ് കേസുകളിൽ പകുതിയും സംസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വിദഗ്ദ സംഘത്തെ അയക്കാൻ കേന്ദ്ര വിദഗ്ദ്ധ സംഘത്തിന്‍റെ സന്ദർശനം. ആരോഗ്യ മന്ത്രാലയത്തിന്റെ രൂക്ഷ വിമർശനത്തിന് പിന്നാലെ സംസ്ഥാനത്തേക്ക് എത്തുന്ന കേന്ദ്ര സംഘത്തിന്റെ സന്ദർശനം നിർണായകമാണ്.

നാഷണൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.സുജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തും..വിവിധ ജില്ലകളിൽ സന്ദർശിക്കുന്ന സംഘം പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർദേശങ്ങൾ നൽകിയേക്കും. വാക്സിൻ ക്ഷാമം മൂലം വാക്സിനേഷനിൽ നേരിടുന്ന പ്രതിസന്ധികൾ ആരോഗ്യ വകുപ്പ് കേന്ദ്ര സംഘത്തെ അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments