തിരുവനന്തപുരം: രാജ്യം ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ദീപാവലി ആശംസകള്‍ നേര്‍ന്നു.

ദീപാവലി പ്രസരിപ്പിക്കുന്ന സ്‌നേഹത്തിന്റെയും ആനന്ദത്തിന്റെയും ദിവ്യപ്രകാശം അനുകമ്ബയും പരസ്പരബഹുമാനവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താന്‍ നമുക്ക് പ്രചോദനമേകട്ടെ എന്ന് ഗവര്‍ണര്‍ ആശംസാസന്ദേശത്തില്‍ കുറിച്ചു.

നന്മയുടേയും സ്‌നേഹത്തിന്റേയും വെളിച്ചമാണ് ദീപാവലി പകരുന്നത്. മാനവികതയുടെ സന്ദേശം ഉയര്‍ത്തി ദീപാവലി ആഘോഷിക്കാം. ഏവര്‍ക്കും ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും ദീപാവലി ആശംസകള്‍ നേര്‍ന്നു. അന്ധകാരം നിറഞ്ഞ മനസുകളിലും വെളിച്ചം എത്തട്ടെ… എന്ന് പ്രതിപക്ഷനേതാവ് ആശംസാ സന്ദേശത്തില്‍ പറഞ്ഞു.