ഇന്ത്യയുടെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായ ദീപാവലി അടുത്തകാലത്ത് കേരളീയര്‍ക്ക് അത്ര പരിചയം ഇല്ലായിരുന്നെങ്കിലും ഇന്ന് മലയാളികളും ഈ ആഘോഷം വലിയ രീതിയില്‍ തന്നെ കൊണ്ടാടാറുണ്ട്. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ദീപാവലി എന്നും മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ ദിവാലി എന്ന പേരിലും ആഘോഷിക്കുന്നു.

ഇരുട്ടിനെതിരെയുള്ള പ്രകാശത്തിന്റെ വിജയത്തെയും തിന്മയെക്കാൾ നല്ലതിനെയും അറിവില്ലായ്മയെക്കുറിച്ചുള്ള അറിവിനെയും പ്രതീകപ്പെടുത്തുന്ന ഉത്സവമായി ദീപാവലിയെ കാണുന്നു.

ദീപാവലിയുമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യങ്ങളുണ്ട്. ശ്രീരാമൻ 14 വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലി ആഘോഷിക്കുന്നത് എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷം എന്ന നിലയിലാണ് ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നത്. ജൈനമതവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതാണ് ദീപാവലി.
ഏവർക്കും ഗ്ലോബൽ ഇന്ത്യന്റെ ദീപാവലി ആശംസകൾ…