THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ട വോട്ട്

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ട വോട്ട്

ആലപ്പുഴ: ഇരട്ട വോട്ട് ആരോപണത്തിലൂടെയും, അത് കണ്ടെത്തുന്നതിലും വിജയിച്ച രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടിയാകുകയാണ് അദ്ദേഹത്തിൻറെ അമ്മയുടെ ഇരട്ട വോട്ട്. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറ യുപി സ്‌കൂളിലെ 1011–ാം നമ്പറായും ഹരിപ്പാട് മണ്ണാറശാല യുപി സ്‌കൂളിലെ 1362–ാം നമ്പറായും ദേവകിയമ്മയ്ക്ക് വോട്ട് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭാര്യ അനിതയ്ക്കും മക്കളായ രമിത്തിനും രോഹിത്തിനും കഴിഞ്ഞ ദിവസം വരെ ഇരട്ട വോട്ടുണ്ടായിരുന്നു. തൃപ്പെരുന്തുറയിലെ കുടുംബവീട്ടിലും ഹരിപ്പാട് മണ്ഡലത്തിലെ ക്യാമ്പ് ഓഫീസിലുമായിരുന്നു ഇവരുടെ വോട്ടുകൾ. ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസ് പ്രവർത്തിക്കുന്ന 12/481 എന്ന നമ്പറിലെ വീട്ടിലെ സ്ഥിരതാമസക്കാരെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments