THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, August 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഡോ. ആര്‍ ഭദ്രന്റെ ഓര്‍മകള്‍ക്കിന്ന് ഒരു വയസ്സ്, വീഡിയോ കാണാം

ഡോ. ആര്‍ ഭദ്രന്റെ ഓര്‍മകള്‍ക്കിന്ന് ഒരു വയസ്സ്, വീഡിയോ കാണാം

അക്ഷരങ്ങളെ ജീവിതമായി കണ്ട ഡോ. ആര്‍ ഭദ്രന്റെ ഓര്‍മകള്‍ക്കിന്ന് ഒരു വയസ്സ്. സാഹിത്യ വിമര്‍ശകനും പ്രഭാഷകനും കാതോലിക്കേറ്റ് കോളജ് മലയാള വിഭാഗം അധ്യാപകനുമായിരുന്നു. തുറന്നു പറച്ചിലുകള്‍കൊണ്ടും ചിന്തകള്‍കൊണ്ടും സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. മലയാള ഗ്രന്ഥങ്ങളെ പഠനവിധേയമാക്കി ചെയ്ത പല നിരൂപണങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതു കൊണ്ടു തന്നെ ആനുകാലികങ്ങളില്‍ രചിച്ച സാഹിത്യ വിമര്‍ശന ലേഖനങ്ങള്‍ക്ക് ഏറെ വായനക്കാരുണ്ടായിരുന്നു. കെ. പി. അപ്പന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, ബെന്യാമിന്‍ തുടങ്ങിയ എഴുത്തുകാരുടെ കൃതികളെ ആസ്പദമാക്കി നടത്തിയിട്ടുള്ള പഠനങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.

കൊല്ലത്തിന്റെ സാംസ്‌കാരിക ഭൂമികയിലാണ് ജനനമെങ്കിലും ഭദ്രന്‍ സാറിന്റെ തട്ടകം പത്തനംതിട്ടയായിരുന്നു. പ്രഭാഷകനായും സംഘാടനകനായുമൊക്കെ നിറഞ്ഞ അദ്ദേഹത്തിന്റെ വലിയ കരുത്താകട്ടെ ശിഷ്യസമ്പത്തും

കോട്ടയം ബസേലിയോസ് കോളജിലെ അധ്യാപനത്തിനു ശേഷമാണ് ഡോ. ആര്‍. ഭദ്രന്‍ കാതോലിക്കേറ്റ് കോളജിലേക്ക് എത്തുന്നത്.

പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അക്കാദമിക് കമ്മിറ്റി അംഗം, കടമ്മനിട്ട രാമകൃഷ്ണ്‍ ഫൗണ്ടേഷന്‍ അംഗം തുടങ്ങി നിലകളില്‍ പ്രവര്‍ത്തിച്ചു. എം.ജി സര്‍വകലാശാല വിദഗ്ധ പാനലില്‍ അംഗമായിരുന്നു. കോട്ടയത്തു തമ്പുരാന്റെ കാലകേയവധം ആട്ടക്കഥയുടെ പഠനവും പഠനവും വ്യാഖ്യാനവും, ചിന്തയുടെ വര്‍ണങ്ങള്‍, സാംസ്‌കാരിക ജാലകം, വിമര്‍ശനത്തിന്റെ ജാഗരൂഗതകള്‍, വാക്കിന്റെ ബഹിരാകാശങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ഇ. വി കൃഷ്ണപിള്ള സ്മാരക പുരസ്‌കാരം, കെ. പി. അപ്പന്‍ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

റിസേർച്ച് ഡസ്ക്ക്, ഗ്ലോബൽ ഇന്ത്യൻ ന്യൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments