THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഡോ.ആർ.ഭദ്രൻ അനുസ്മരണം 13ന്

ഡോ.ആർ.ഭദ്രൻ അനുസ്മരണം 13ന്

പത്തനംതിട്ട: മലയാള സാഹിത്യ വിമര്‍ശകനും അധ്യാപകനുമായ ഡോ. ആര്‍. ഭദ്രന്റെ സ്മരണാര്‍ത്ഥം ഡോ. ആര്‍. ഭദ്രന്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചു. കല, സാഹിത്യം, വിദ്യാഭ്യാസം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളില്‍ കേന്ദ്രീകരിച്ചായിരിക്കും ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കോട്ടയം ബസേലിയസ് കോളജ് എന്നിവിടങ്ങളിലെ മലയാളവിഭാഗം അധ്യാപകനും ഗവേഷക മാര്‍ഗ്ഗദര്‍ശിയും ആയിരുന്നു ഡോ. ആര്‍. ഭദ്രന്‍. മലയാള സാഹിത്യ നിരൂപണരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായിരുന്ന ഡോ. ആര്‍. ഭദ്രന്‍ പത്തനംതിട്ടയിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു.

ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 13ന് രാവിലെ 11ന് “ഭദ്രസ്മൃതി 2021” അനുസ്മരണ പരിപാടി ഓണ്‍ലൈനായി സംഘടിപ്പിക്കും. ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം  പ്രൊഫ. ടി കെ ജി നായര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യപ്രഭാഷണവും ഡോ. പി. കെ. ഗോപന്‍  അനുസ്മരണ പ്രഭാഷണവും നടത്തും. രവിവര്‍മ്മ തമ്പുരാന്‍ സ്വാഗതം ആശംസിക്കും. ശിഷ്യരും സുഹൃത്തുക്കളും അടക്കമുള്ളവര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കും.

ഫോണ്‍: 7012880591

 ഫൗണ്ടേഷന്‍ ഭാരവാഹികള്‍: എം. മുകുന്ദനും (രക്ഷാധികാരി),  ബന്യാമിന്‍ (ചെയര്‍മാന്‍) എസ്. ഹരീഷ് (വൈസ് ചെയര്‍മാന്‍)

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments