THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഈസ്റ്റർ കഥകളും കൗതുകങ്ങളും

ഈസ്റ്റർ കഥകളും കൗതുകങ്ങളും

പീഡാനുഭവത്തിനും കുരിശു മരണത്തിനും ശേഷം പ്രതീക്ഷയുടെ പുതിയ തിരിനാളം പകരുന്ന ദിനം, ഈസ്റ്റര്‍. അമ്പത് ദിവസത്തെ നോമ്പിനും ഒരുക്കത്തിനും ശേഷം യേശു വീണ്ടും ഓരോ മനസ്സുകളിലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ഈസ്റ്ററിലൂടെ.

adpost

ഈസ്റ്ററിനെക്കുറിച്ച് അറിയുന്ന കഥകളേക്കാൾ അറിയാത്ത കൗതുകം നിറഞ്ഞ കാര്യങ്ങളും നിരവധിയാണ്. ഏവര്‍ക്കും പരിചിതമായ ഈസ്റ്റര്‍ മുട്ട മാത്രമല്ല, ഈസ്റ്ററിന്റെ കൗതുകം.

adpost

പാസ്ക്ക

യേശു മരിച്ച് ഉയിര്‍ത്തെഴുന്നേറ്റു എന്നു കരുതുന്ന എഡി 30ന് ശേഷമുളള ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളോളം പാസ്‌ക്ക എന്ന പേരിലാണ് ഈസ്റ്റര്‍ അറിയപ്പെട്ടിരുന്നത്. ലാറ്റിന്‍ പേരായ പാസ്‌ക്ക യഹൂദരുടെ പെസഹാ ആചരണത്തിന്റെ പേരില്‍ നിന്നാണ് ഉത്ഭവിച്ചത്. പെസഹായില്‍ തുടങ്ങി ഉയിര്‍പ്പ് ദിനം വരെയുളള ദിവസങ്ങളാണ് പാസ്‌ക്ക എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്.

ഈസ്റ്റർ മുട്ട

കേക്കുകളുടെ രുചിയാണ് ക്രിസ്മസ് തരുന്നതെങ്കില്‍ ഈസ്റ്റര്‍ മുട്ടയാണ് ഉയിര്‍പ്പ് തിരുനാളിന്റെ പ്രതീകമായി മാറുന്നത്. പ്രതീക്ഷയുടെയും പുതുജീവിതത്തിന്റെയും പ്രതീകമാണ് ഈസ്റ്റര്‍ മുട്ടകള്‍. പുരാതന മെസപ്പെട്ടോമിയയില്‍ നിന്നാണ് ഈസ്റ്റര്‍ മുട്ടയുടെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. പീന്നീട് ഈസ്റ്റര്‍ മുട്ടകളുടെ പാരമ്പര്യം പാശ്ചാത്യ രാജ്യങ്ങളിലേക്കും വ്യാപിച്ചു.

പല നിറത്തില്‍ ചായങ്ങള്‍ പൂശിയ കോഴി മുട്ടകള്‍ ഈസ്റ്ററിനു കൈമാറിയാണ് സന്തോഷം പങ്കുവച്ചിരുന്നത്. പല ഡിസൈനിലും ആകർഷകമായ രീതിയില്‍ ഈസ്റ്റര്‍ മുട്ടകള്‍ ഇറങ്ങിയിരുന്നു. ഇന്ന് നിറങ്ങള്‍ പൂശിയ കടലാസു പൊതികള്‍ക്കുളളില്‍ ചോക്ലേറ്റ് മുട്ടയുടെ രൂപത്തിലാക്കിയാണ് പലയിടങ്ങളിലും നല്‍കുന്നത്.

ഈസ്റ്റർ ബണ്ണി

ഈസ്റ്റര്‍ മുട്ടകള്‍ കൊണ്ടുവരുന്ന മുയലുകളാണ് ഈസ്റ്റര്‍ ബണ്ണികൾ. അമേരിക്കയിലാണ് കുട്ടികളെ കളിപ്പിക്കാനായി ഈസ്റ്റര്‍ ബണ്ണിയെന്ന പേരില്‍ ഒരു സാങ്കല്പിക കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. നിറമുളള മുട്ടകള്‍ കൈയ്യിലേന്തി കുട്ടികള്‍ക്ക് സമ്മാനം നല്‍കാനാണ് ഈസ്റ്റര്‍ ബണ്ണി അഥവാ ഈസ്റ്റര്‍ മുയല്‍ എത്തുന്നത്.

ഈസ്റ്റർ ദ്വീപ്

ഈസ്റ്ററിന്റെ പേരില്‍ ഒരു ദ്വീപ് തന്നെയുണ്ട്. പെസഫിക് സമുദ്രത്തിന്റെ ഒരു അറ്റത്തായാണ് ഈസ്റ്റര്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 1888ല്‍ ചിലിയുമായി ചേര്‍ന്ന ഈ ദ്വീപ് റാപ ന്യൂയ് എന്ന പ്രത്യേക ഭൂപ്രദേശമായാണ് അറിയപ്പെടുന്നത്.

തീയതി

ഓരോ വര്‍ഷവും വ്യത്യസ്ത തീയതികളിലാണ് ദുഃഖ വെളളിയും ഈസ്റ്ററും വിശുദ്ധ വാരവും ആചരിക്കുന്നത്. ഈസ്റ്റര്‍ എന്നു ആചരിക്കണം എന്നതു സംബന്ധിച്ച പല തീരുമാനങ്ങളും തര്‍ക്കങ്ങളും പണ്ടു കാലങ്ങളില്‍ ഉണ്ടായിരുന്നു. ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് തീയതി നിശ്ചയിക്കാമെന്നും അതല്ല ഏപ്രില്‍ മാസത്തിലെ രണ്ടാം ശനിയാഴ്ചയ്ക്കു ശേഷം വരുന്ന ഞായറാഴ്ചയാക്കാം എന്നെല്ലാം തര്‍ക്കങ്ങള്‍ ഉണ്ടായി.

വസന്തകാലത്ത് സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്ന ദിവസമായ മാര്‍ച്ച് 21ന് ശേഷം വരുന്ന പൂര്‍ണ ചന്ദ്രനും ശേഷമുള്ള ആദ്യത്തെ ഞായര്‍ ഈസ്റ്റര്‍ ആയി നിശ്ചയിക്കുന്ന രീതിയാണ് നിലവിലുളളത്. കേരളത്തിലെ ഭൂരിപക്ഷം സഭകളും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒരേ ദിനമാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. എന്നാല്‍ കേരളത്തിലെ കല്‍ദായ സുറിയാനി സഭയടക്കം ചിലര്‍ ഇപ്പോഴും ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചാണ് ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com