Wednesday, September 11, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിദ്യാഭ്യാസ വകുപ്പിൽ 6,005 പുതിയ തസ്തികകൾ; 5,906 അധ്യാപകർ

വിദ്യാഭ്യാസ വകുപ്പിൽ 6,005 പുതിയ തസ്തികകൾ; 5,906 അധ്യാപകർ

തിരുവനന്തപുരം : 2022-23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസ് അറിയിച്ചു. 2,313 സ്‌കൂളുകളിൽ 6,005 തസ്തികകളാണ് ആകെ സൃഷ്ടിക്കേണ്ടത്. ഇതുസംബന്ധിച്ച ശുപാർശ ധനവകുപ്പിന് കൈമാറി. 1,106 സർക്കാർ സ്കൂളുകളിൽ നിന്നായി 3,080 തസ്തികകളും 1,207 എയിഡഡ് സ്കൂളുകളിൽ നിന്നായി 2,925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5,906 ഉം അനധ്യാപക തസ്തിക 99 ഉം ആണ്.

ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിക്കേണ്ടത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ 889 ഉം തസ്തികകൾ വേണം. ഏറ്റവും കുറവ് തസ്തികകൾ പത്തംതിട്ട ജില്ലയിലാണ് – 62.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments