കൊച്ചി: കേന്ദ്രാനുമതിയില്ലാതെ മസാല ബോണ്ട് ഇറക്കി വിദേശഫണ്ട് സ്വീകരിച്ചതിൽ കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചാണോ എന്ന് വിശദമായി പരിശോധിക്കും. കിഫ്ബി സി.ഇ.ഒ. കെ. എം. എബ്രഹാമിനും ഡെപ്യൂട്ടി സി.ഇ.ഒയ്ക്കും ഇ.ഡി. നോട്ടിസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി അക്കൗണ്ടുള്ള ആക്‌സിസ് ബാങ്ക് മേധാവികൾക്കും നോട്ടിസ് അയച്ചിട്ടുണ്ട്.
