THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പ്രവാസിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച എസ് ഐയുടെ ശമ്പളവും പ്രമോഷനും തടഞ്ഞു

പ്രവാസിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച എസ് ഐയുടെ ശമ്പളവും പ്രമോഷനും തടഞ്ഞു

കണ്ണൂർ: ബൈക്കിലെത്തി വഴിയാത്രക്കാരിയുടെ കഴുത്തിൽനിന്നും സ്വർണമാല പൊട്ടിച്ചു എന്ന കള്ളക്കേസില്‍ കുടുക്കി പ്രവാസിയെ ജയിലിലടച്ച എസ് ഐയുടെ ഒരു വര്‍ഷത്തേക്കുള്ള ശമ്പളവും പ്രമോഷനും തടഞ്ഞുകൊണ്ടു ഉത്തരമേഖല ഐ ജി അശോക് യാദവ് പുതിയ ഉത്തരവിറക്കി. 2018 ജൂലൈ ആറിനാണ് കതിരൂര്‍ സ്വദേശിയായ വി കെ താജുദ്ദീനാണ് ചെയ്യാത്ത കുറ്റത്തിന് പൊലീസ് പീഡനത്തിനിരയായത്. മോഷണക്കുറ്റം ആരോപിച്ച് 54 ദിവസമാണ് താജുദ്ദീന് ജയിലിൽ കഴിയേണ്ടിവന്നു. 1.40 കോടി രൂപ നഷ്​ടപരിഹാരം ആവശ്യപ്പെട്ട് താജുദ്ദീന്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ചക്കരക്കല്ല്​ മുന്‍ എസ് ഐ പി ബിജുവിനെതിരെയാണ് നടപടി. നേരത്തെ കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ നല്‍കിയ ശിക്ഷ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അന്ന് വകുപ്പുതല നടപടിയുടെ ഭാഗമായി എസ് ഐ ബിജുവിനെ സ്ഥലംമാറ്റുകയായിരുന്നു. ഇതിനെതിരെ താജുദ്ദീന്‍ പിന്നാക്ക സമുദായ ക്ഷേമ സമിതി മുമ്പാകെ ഹരജി സമര്‍പ്പിച്ചു. നടപടിക്കെതിരെ എസ് ഐ ബിജുവും അപ്പീൽ സമര്‍പ്പിച്ചു. എന്നാൽ, എസ് ഐയുടെ അപ്പീൽ എതിര്‍ത്താണ് ഐ ജി ശമ്പളവും സ്ഥാനക്കയറ്റവും തടഞ്ഞ് ഉത്തരവിറക്കിയത്. എസ് ഐക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അന്നത്തെ കണ്ണൂർ ഡിവൈ എസ് പി പി പി സദാനന്ദന്‍ കേസ് അന്വേഷണം ഏറ്റെടുക്കുകയും കേസിലെ യഥാര്‍ഥ പ്രതി വടകര അഴിയൂരിലെ ശരത് വത്സരാജിനെ അറസ്റ്റ്​ ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments