THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കർഷക സമരം 100 ആം ദിവസത്തിലേക്ക്; രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിച്ചു

കർഷക സമരം 100 ആം ദിവസത്തിലേക്ക്; രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിച്ചു

ന്യൂഡൽഹി: കാർഷിക നിയമങ്ങള്‍ക്ക് എതിരായ ഡല്‍ഹി അതിർത്തികളിലെ കർഷക സമരം നൂറാം ദിവസത്തിലേക്ക്. റിപ്പബ്ലിക് ദിന സംഘർഷത്തിന് ശേഷം ഇതുവരെയും സർക്കാർ കർഷകരുമായി ചർച്ചക്ക് തയ്യാറായിട്ടില്ല. അതിശൈത്യത്തില്‍ സമര പന്തലില്‍ 108 കർഷകർ മരിച്ചതായി സംയുക്ത കിസാന്‍ മോർച്ച അറിയിച്ചു.

നൂറാം ദിനത്തിലേക്ക് കടന്ന കര്‍ഷക സമരത്തില്‍ രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിച്ചു. ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കെഎംപി എക്‌സ്പ്രസ് വേ കര്‍ഷകര്‍ അഞ്ച് മണിക്കൂര്‍ ഉപരോധിച്ചു. നിയമം പിന്‍വലിക്കും വരെ സമരം തുടരാനാണ് തീരുമാനം.

രാവിലെ 11 മണിക്ക് ആരംഭിച്ച കുണ്ട്‌ലി മനേസര്‍ പല്‍വല്‍ എക്‌സ്പ്രസ് വേ ഉപരോധം വൈകിട്ട് നാല് മണി വരെ നീണ്ടു. ദസന, ബഹദൂര്‍ഗഡ് ടോള്‍ പ്ലാസകളില്‍ ടോള്‍ പിരിക്കുന്നത് കര്‍ഷകര്‍ തടഞ്ഞു. വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, സംസ്ഥാനങ്ങളില്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ച് നൂറാം ദിനത്തില്‍ പ്രതിഷേധം കടുപ്പിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന്റെ 100 ദിനങ്ങളാണ് കടന്നുപോയതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments