ഡല്‍ഹി: കര്‍ഷകന്റെ മരണത്തിന് കാരണക്കാര്‍ പോലീസെന്ന് കര്‍ഷകര്‍. ട്രാക്ടര്‍ ഓടിച്ച കര്‍ഷകനുനേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കര്‍ഷകര്‍ ആരോപിച്ചു. പ്രതിഷേധം കനത്തതോടെ കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തുന്നത് വരെ എത്തിച്ചു. സിംഗു അതിര്‍ത്തിയിലെ കര്‍ഷകരും ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. മരണപ്പെട്ട കര്‍ഷകന്റെ മൃതദേഹം മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കര്‍ഷകര്‍ തള്ളിക്കളഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ മാര്‍ച്ച് ചെങ്കോട്ടയിലെത്തിയേതാടെ അര്‍ദ്ധ സൈനിക വിഭാഗം കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ ശ്രമം തുടരുകയാണ്.
