കൊല്ലം: കൊല്ലം ചാത്തന്നൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. കുട്ടിയുടെ സഹോദരൻ്റെ സുഹൃത്തായ നൗഷാദ് എന്ന ഇരുപത്തിരണ്ടുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ നൗഷാദ് ആണ് ആദ്യം അറസ്റ്റിലായത്. തുടർന്ന് നടത്തിയ കൗൺസലിംഗിലാണ് പിതാവ് പീഡിപ്പിച്ച വിവരവും കുട്ടി വെളിപ്പെടുത്തിയത്. നാൽപ്പത്തിയഞ്ചുകാരനായ പിതാവ് മദ്യലഹരിയിൽ കഴിഞ്ഞ വർഷം നവംബർ മുതൽ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. മൂന്നു മാസം ഗർഭിണിയാണ് പെൺകുട്ടി.
