പാലക്കാട്: നഗരസഭാ കെട്ടിടത്തിൽ ബി ജെ പി പ്രവർത്തകർ ജയ് ശ്രീറാം ബാനർ തൂക്കിയ സ്ഥലത്ത് ഡി വൈ എഫ് ഐ പ്രവർത്തകർ ദേശീയ പതാക ഉയർത്തിയതിനെ അഭിനന്ദിച്ച് പൊതു പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ.

‘പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ദേശീയപതാക വീശി ഡി വൈ എഫ് ഐ ഇതാണ് നിലപാട്……’ – ബി ജെ പി പ്രവർത്തകർ ജയ് ശ്രീറാം ബാനർ തൂക്കുന്നതിന്റെ ചിത്രവും ഡി വൈ എഫ് ഐ പ്രവർത്തകർ ദേശീയ പതാക ഉയർത്തുന്നതിന്റെ ചിത്രവും പങ്കുവച്ചാണ് ഫിറോസ് ഇങ്ങനെ കുറിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു പാലക്കാട് നഗരസഭ ആസ്ഥാനത്തിന് മുകളില്‍ കയറി ജയ്ശ്രീറാം എന്നെഴുതിയ ബാനർ ബി ജെ പി തൂക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ഡി വൈ എഫ് ഐ ഇന്ന് മാര്‍ച്ച് നടത്തിയത്. ‘ഇത് ആര്‍.എസ്.എസ് കാര്യാലയമല്ല, നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന ബാനർ ഉയർത്തിയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാർച്ചുമായി എത്തിയത്.
