THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, January 19, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൂടുതല്‍ പേര്‍ക്ക് വിമാന യാത്രാ: പുതിയ വിമാന സർവീസ് വരുന്നു

കൂടുതല്‍ പേര്‍ക്ക് വിമാന യാത്രാ: പുതിയ വിമാന സർവീസ് വരുന്നു

ന്യൂഡല്‍ഹി: കൂടുതല്‍ പേര്‍ക്ക് വിമാന യാത്രാ സൗകര്യം എന്ന ലക്ഷ്യമുയര്‍ത്തി പ്രമുഖ നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല 70 പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പുതിയ വിമാനക്കമ്പനി രാജ്യത്ത് സ്ഥാപിക്കാനാണ് ഇദ്ദേഹത്തിന്റെ പദ്ധതി.

35 ദശലക്ഷം ഡോളറാണ് രാകേഷ് ജുന്‍ജുന്‍വാല പുതിയ കമ്പനിയില്‍ നിക്ഷേപിക്കുക. 40 ശതമാനം ഓഹരികളാവും ഇദ്ദേഹത്തിന്റേത്. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് എന്‍.ഒ.സി ലഭിക്കുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്.

ആകാശ എയര്‍ എന്ന പേരിലാവും പുതിയ കമ്പനി. 180 യാത്രക്കാരെ ഉള്‍ക്കൊള്ളാനാവുന്ന വിമാനങ്ങളാണ് കമ്പനിയുടെ ലക്ഷ്യം. കൊവിഡില്‍ വ്യോമയാന മേഖല എക്കാലത്തെയും വലിയ തകര്‍ച്ച നേരിട്ടു കൊണ്ടിരിക്കുമ്പോഴാണ് ജുന്‍ജുന്‍വാല നിക്ഷേപം ഇറക്കുന്നത്. ഇന്ത്യയിലെ വാരന്‍ ബഫറ്റ് എന്നാണ് ജുന്‍ജുന്‍വാലയെ വിളിക്കപ്പെടുന്നത്. 4.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് നിലവില്‍ ജുന്‍ജുന്‍വാലയ്ക്കുള്ളത്.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ചൊവ്വാഴ്ച 3,174 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മറ്റ് സ്വകാര്യ എയര്‍ലൈനുകളായ സ്‌പൈസ് ജെറ്റ്, ഗോ എയര്‍ (ഇപ്പോള്‍ ഗോ ഫസ്റ്റ്) എന്നിവ ഉയര്‍ന്ന കടബാധ്യതയിലാണ്.

അതേസമയം, ആകാശ എയര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക ആഭ്യന്തര വിപണിയെയാണ്. എന്നിരുന്നാലും ഹ്രസ്വ ദൂര അന്തര്‍ദേശീയ സര്‍വീസുകളും നടത്തും. പകര്‍ച്ചവ്യാധിക്ക് മുമ്പുതന്നെ ഇന്ത്യയിലെ വിമാനക്കമ്പനികള്‍ നഷ്ടത്തിലാണ്.

ഉയര്‍ന്ന ഇന്ധന വിലയും കടുത്ത മത്സരവും കാരണവും 2019-ല്‍ ജെറ്റ് എയര്‍വെയ്‌സ് അടച്ചുപൂട്ടി. 2012-ല്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സും അടച്ചുപൂട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments