ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധം വ്യാപിക്കുന്നതിന് പിന്നാലെ പെട്രോളിന്റേയും ഡീസലിന്റേയും വിലകുറച്ച് കേന്ദ്ര സര്‍ക്കാര്‍

പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചാണ് വില കുറച്ചത്. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തിയത്.

ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ആഴ്ച്ചകളില്‍ നടന്ന വിവിധ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി വലിയ തിരിച്ചടികള്‍ നേരിട്ടിരുന്നു.