തിരുവനന്തപുരം:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത് നികുതി ഭീകരതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കേന്ദ്രം കുറച്ചതിന് അനുപാതികമായി സംസ്ഥാനവും ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നികുതി കുറയ്ക്കല്‍ തട്ടിപ്പ് ഡിസ്‌കൗണ്ട് ആണെന്നും ഇപ്പോഴത്തെ വിലക്കുറവ് താത്കാലിക ആശ്വാസം മാത്രമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് നിസാര കുറവ് മാത്രമാണ്. വില ഇനിയും ഉയരും. വിലക്കുറവ് താല്‍ക്കാലിക ആശ്വാസം മാത്രമാണ്. യു ഡി എഫ് സമരവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നികുതി കുറയ്ക്കല്‍ തട്ടിപ്പ് ഡിസ്‌കൗന്‍ഡ് ആണ്. 50 രൂപയുടെ സാധനത്തിന് 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വില്‍ക്കുന്നത് പോലെയാണെന്നും കേന്ദ്ര സംസ്ഥാന സര്‍കാരുകള്‍ ഒരുമിച്ചാണ് നികുതി ഭീകരത നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍കാരിന്റെ സാമ്ബത്തിക ബാധ്യത മനസിലാക്കുന്നു എന്നു പറഞ്ഞ സതീശന്‍ കേന്ദ്ര സര്‍കാര്‍ ഇന്ധനവില ഉയര്‍ത്തുമ്ബോള്‍ ലഭിക്കുന്ന അധിക വരുമാനം ഇന്ധന സബ്‌സിഡിയായോ കുറച്ചോ നല്‍കാനാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ടാക്സി, മീന്‍പിടുത്ത തൊഴിലാളികള്‍, സ്കൂള്‍ ബസ്, പ്രൈവറ്റ് ബസുകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സാഹചര്യമനുസരിച്ച് സബ്സിഡി ഏര്‍പെടുത്താന്‍ സര്‍കാര്‍ തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.