തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ചടങ്ങിൽ നൂറ് പേർക്ക് മാത്രമായിരുന്നു പ്രവേശനം. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം ചടങ്ങിനെത്തി. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരേഡിന് നാല് സോണുകളായി തിരിച്ചായിരുന്നു സുരക്ഷയൊരുക്കിയത്. ഓരോ സോണിന്റെയും മേൽനോട്ടച്ചുമതല അസി.കമ്മിഷണർമാർക്കായിരുന്നു. കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം വിജയത്തിലേക്ക് എത്തിയിരിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. സംസ്ഥാന സർക്കാരിനെയും ഗവർണർ പ്രശംസിച്ചു. കൊവിഡ് കാലത്തെ ഓൺലൈൻ ക്ലാസ് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
Recent Comments
സ്വപ്നയുടെ 164 സ്റ്റേറ്റ്മെന്റ് തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിച്ചുകൂടെ?; മുഖ്യമന്ത്രിയുടെ മറുപടി
on
മലയാളഭാഷാ സാഹിത്യ പഠനവിഭാഗം സ്ഥിരപ്പെടുത്തുന്നതിനായി യൂണിവേഴ്സിറ്റി സാമ്പത്തിക സമാഹരണം നടത്തുന്നു
on