മനാമ: ബഹ്റൈൻ ഫോർമുല ഒൺ കാറോട്ടത്തിൽ വിജയിയായ ലൂയിസ് ഹാമിൽട്ടന് കോവിഡ്. ഇന്നലെ രാവിലെ നേരിയ ലക്ഷണങ്ങൾ കണ്ടിരുന്നു ഇദ്ദേഹത്തിന് പരിശോധനയിൽ കോവിഡ് സ്ഥിതീകരിച്ചു. ഇതോടെ സഖിർ ഗ്രാൻഡ് പ്രീയിൽ നിന്നും ലൂയിസ് ഹാമിൽട്ടൻ പുറത്തായി. കോവിഡ് -19 പ്രോട്ടോക്കോളുകൾക്കും ബഹ്റൈനിലെ പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശമനുസരിച്ച് ഹാമിൽട്ടൻ ഇപ്പോൾ ഐസൊലേഷനിലാണ്.