THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഹരിയാനയിലെ ആശുപത്രിയിൽ കൊവിഡ് വാക്സിൻ മോഷണം: നഷ്ടപ്പെട്ടത് 1710 ഡോസ്

ഹരിയാനയിലെ ആശുപത്രിയിൽ കൊവിഡ് വാക്സിൻ മോഷണം: നഷ്ടപ്പെട്ടത് 1710 ഡോസ്

ചണ്ഡീഗഡ്: ഹരിയാന ജിന്ദിലെ സിവിൽ ആശുപത്രിയിൽ വാക്സിൻ മോഷണം. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയുടെ നിരവധി ഡോസുകളാണ് മോഷ്ടിക്കപ്പെട്ടത്.

1270 ഡോസ് കൊവിഷീൽഡ് വാക്സിൻ, 440 ഡോസ് കൊവാക്സിൻ എന്നിവയാണ് മോഷണം പോയത്. ജിന്ദിലെ സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു വാക്സിൻ ഡോസുകൾ. ആശുപത്രിയിലെ സ്റ്റോർ റൂമിൽ ഡീപ്പ് ഫ്രീസറിൽ വെച്ചിരിക്കുകയായിരുന്നു ഇവ. ആകെ 1710 വാക്സിൻ ഡോസുകളാണ് മോഷണം പോയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് വാക്സിനുകളും സ്റ്റോർ റൂമിൽ ഉണ്ടായിരുന്നെങ്കിലും ഇവ കള്ളന്മാർ എടുത്തിട്ടില്ല. കൊവിഡ് വാക്സിൻ ലക്ഷ്യം വെച്ചാണ് മോഷ്ടാക്കൾ എത്തിയതെന്നാണ് നിഗമനം.

സ്റ്റോർ റൂമിൽ അര ലക്ഷം രൂപയും മെഡിക്കൽ ഓഫീസർമാരുടെ ലാപ്ടോപ്പ് എന്നിവയും ഉണ്ടായിരുന്നു. ഇവയൊന്നും കള്ളന്മാർ തൊട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments