THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഒന്നിലധികം വോട്ടർ ഐ.ഡി കാർഡുകൾ കൈവശംവെക്കുന്നവർക്കെതിരെ നിയമനടപടി ഉണ്ടാകും

ഒന്നിലധികം വോട്ടർ ഐ.ഡി കാർഡുകൾ കൈവശംവെക്കുന്നവർക്കെതിരെ നിയമനടപടി ഉണ്ടാകും

തിരുവനന്തപുരം: ഒന്നിലധികം വോട്ടർ ഐ.ഡി കാർഡുകൾ കൈവശംവെക്കുന്നവർക്കും ക്രമക്കേടിന് ബോധപൂർവം കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരേ നിയമനടപടി വരും. പരാതികളെപ്പറ്റി കളക്ടർമാരുടെ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷമാകും നടപടി. ഒരുതവണ പേരുചേർക്കാൻ ഓൺലൈനായി ശ്രമിച്ചവർ അതുനടക്കാതെ വന്നപ്പോൾ വീണ്ടും രേഖപ്പെടുത്തിയതും ഇരട്ടിപ്പിക്കലിന് കാരണമായി. വോട്ടർപട്ടികയിൽ പേരുകൾ ആവർത്തിച്ചതിനും ഒന്നിലധികം കാർഡുകൾ വോട്ടർക്കു കിട്ടിയതിനും ബോധപൂർവമായ നീക്കമുണ്ടായോ എന്നു വിശദപരിശോധനയുണ്ടാകും. ബോധപൂർവം ക്രമക്കേടു നടത്തിയെന്നു കണ്ടെത്തിയാൽ ക്രിമിനൽനടപടി നേരിടേണ്ടതായി വരും.

വോട്ടർ താമസിക്കുന്ന മേൽവിലാസത്തിലുള്ള കാർഡ് നിലനിർത്താനും മറ്റുള്ളവ റദ്ദാക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന. ഇതിനുശേഷമായിരിക്കും നിയമനടപടി എങ്ങനെയെന്നു തീരുമാനിക്കുക. വോട്ടെടുപ്പിന് എല്ലാബൂത്തിലും പ്രിസൈഡിങ് ഓഫീസർമാർക്ക് ആബ്സന്റീസ് വോട്ട്, മണ്ഡലംമാറ്റിയവോട്ട്, മരിച്ചവർ (എ.എസ്.ഡി.) എന്നിങ്ങനെ രേഖപ്പെടുത്തിയ വോട്ടർപട്ടിക ഇത്തവണലഭ്യമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments