THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കേരളത്തിലെ ആദ്യത്തെ ഐമാക്സ് തിയേറ്റർ തിരുവനന്തപുരത്ത് ഒരുങ്ങുന്നു

കേരളത്തിലെ ആദ്യത്തെ ഐമാക്സ് തിയേറ്റർ തിരുവനന്തപുരത്ത് ഒരുങ്ങുന്നു

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ഐമാക്സ് തിയേറ്റർ തിരുവനന്തപുരത്ത് ഒരുങ്ങുന്നു. ഐമാക്സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റായ പ്രീതം ഡ‍ാനിയേലാണ് ട്വിറ്ററിലൂടെ വിവരം പങ്കുവച്ചത്. തിരുവനന്തപുരം ലുലുമാളിൽ എത്തുന്ന ഐമാക്സിലെ ആദ്യ പ്രദർശനം ‘അവതാർ: ദി വേ ഓഫ് വാട്ടർ’ എന്ന സിനിമയാണ്. കൊച്ചി സെൻ്റർ സ്ക്വയർ മാളിലെ സിനിപോളിസിലും, ലുലു മാളിലെ പിവിആറിലും ഐമാക്സ് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചർച്ചകള്‍ നടക്കുകയാണെന്നും ഇതിന്റെ ഭാ​ഗമായ ഇവിടങ്ങളിൽ സന്ദർശനം നടത്തിയതായും പ്രീതം ട്വീറ്റിൽ പറഞ്ഞു.

adpost

ഇതുവരെയുള്ള തിയേറ്റർ അനുഭവങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ​ഉയർന്ന ഗുണനിലവാരത്തിലുള്ള ദൃശ്യങ്ങളാണ് ഐമാക്സ് നൽകുന്നത്. തിരുവനന്തപുരം ഐമാക്സിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ചും, സ്‌ക്രീനിന്റെ വലുപ്പത്തെ കുറിച്ചും വരും ദിവസങ്ങളിൽ അറിയിക്കുമെന്നാണ് പ്രീതം ഡാനിയൽ അറിയിച്ചിരിക്കുന്നത്.

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com