THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടുന്നു; 62,258 പുതിയ കേസുകൾ

ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടുന്നു; 62,258 പുതിയ കേസുകൾ

ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,19,08,910 ആയി.

1,12,95,023 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 30,386 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവിൽ 4,52,647 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.

രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 291 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 1,61,240 ആയി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ട വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 5,81,09,773 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments