ന്യൂഡൽഹി: കോവിഡിെൻറ വകഭേദങ്ങൾ ഇന്ത്യയിൽ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജനുവരിയിൽ ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം നാലുപേരിലും ഈ മാസം ബ്രസീലിയൻ കോവിഡ് ഒരാൾക്കുമാണ് സ്ഥിരീകരിച്ചത്. അംഗോള, താൻസനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്ന് എത്തിയവർക്കാണ് ദക്ഷിണാഫ്രിക്കൻ കോവിഡ് പോസിറ്റിവായത്.

ബ്രസീലിൽനിെന്നത്തിയ ആൾക്കാണ് ബ്രസീലിയൻ കോവിഡ് പോസിറ്റിവായത്. ഇവരെയെല്ലാം ക്വാറൻറീനിലും മറ്റുള്ളവരുമായി സമ്പർക്കം വരാത്ത രീതിയിലുമാണ് പാർപ്പിച്ചത്. കോവിഡ് പ്രതിരോധ വാക്സിൻ ഇവക്ക് ഫലപ്രദമാണോ എന്ന കാര്യം പരീക്ഷണഘട്ടത്തിലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.
