THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്‍.ഡി.എഫ് നയമല്ല: പിണറായി വിജയന്‍

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്‍.ഡി.എഫ് നയമല്ല: പിണറായി വിജയന്‍

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്‍.ഡി.എഫ് നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായി രാഹുല്‍ ഗാന്ധിയെ തങ്ങള്‍ ആക്രമിക്കാറില്ലെന്നും രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച്‌ മോശം രീതിയിൽ മുന്‍ എം.പി ജോയ്സ് ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സെന്‍റ് തെരാസസ് കോളജ് സന്ദര്‍ശനവേളയില്‍ വിദ്യാര്‍ഥികളെ രാഹുല്‍ ഐക്കിഡോ പരിശീലിപ്പിച്ചതിനെ രട്ടയാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എം മണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവെയാണ് മുന്‍ എം.പി ജോയ്സ് ജോര്‍ജ് പരിഹസിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments