THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, January 19, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ജേക്കബ് ജോർജ് കുറ്റിയിൽ കാതോലിക്കേറ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായി ചുമതലയേറ്റു

ജേക്കബ് ജോർജ് കുറ്റിയിൽ കാതോലിക്കേറ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായി ചുമതലയേറ്റു

പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി ജേക്കബ് ജോർജ് കുറ്റിയിൽ ചുമതലയേറ്റു. ചന്ദനപ്പള്ളി സ്വദേശിയാണ്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ ജേക്കബ് ജോൺ നിരവധി പുരസ്കാരങ്ങൾക്ക് അർഹനാണ്.

ഇരുപത്തി മൂന്നാം വയസ്സിൽ അധ്യാപകനായി. രണ്ട് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. എംജിഒസിഎസ്‌എം ന്റെ മുൻനിര പ്രവർത്തകനും സംഘാടകനുമായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി അംഗം, തുമ്പമൺ ഭദ്രാസന കൗൺസിൽ അംഗം, കേരളാ യൂത്ത്‌ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് (ജോസഫ് )ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു .അധ്യാപകർക്കുള്ള ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച അധ്യാപകനുള്ള അവാർഡ് ജേതാവും സഹകരണ മേഖലയിലെ മികച്ച സഹകാരിയുമാണ്. ദീർഘകാലം ജില്ലാ സ്പോർട്ട്സ് കൗൺസിൽ അംഗവും സാൻ ജോർജ്ജിയൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ചുമതലക്കാരനുമായിരുന്നു.

വടവുകോട് രാജർഷി സ്‌കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചു വരുന്നതിന് ഇടയിലാണ് പത്തനംതിട്ട കാതോലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ചുമതലയിലേക്ക് എത്തുന്നത്. കാതോലിക്കേറ് സ്‌കൂൾ അധ്യാപിക ദീപയാണ് ഭാര്യവിദ്യാർത്ഥികളായ റീബി അന്ന ജേക്കബ്, റിയ മെറിൻ ജേക്കബ് എന്നിവരാണ് മക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments