Saturday, July 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജയിലർ 2 ചിത്രീകരണം: രജനീകാന്ത് കോഴിക്കോട്ടേക്ക്

ജയിലർ 2 ചിത്രീകരണം: രജനീകാന്ത് കോഴിക്കോട്ടേക്ക്

രാമനാട്ടുകര: ജയിലർ മുത്തുവേൽ പാണ്ഡ്യനായി ഒരിക്കൽക്കൂടി നിറഞ്ഞാടാൻ തമിഴ് സൂപ്പർതാരം രജനീകാന്ത് കോഴിക്കോട്ടെത്തും. നഗരത്തിനടുത്ത ചെറുവണ്ണൂരിൽ ചിത്രീകരണംനടക്കുന്ന ‘ജയിലർ ടു’വിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാനാണ് അദ്ദേഹമെത്തുന്നത്.

നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്യുന്ന ‘ജയിലർ ടു’ സിനിമയുടെ ചിത്രീകരണം ശനിയാഴ്ചയാണ് ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിൽ തുടങ്ങിയത്. ചിത്രത്തിന്റെ കേരളത്തിലെ മുഖ്യലൊക്കേഷനാണ് ഇവിടം. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുകയെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കനത്ത സുരക്ഷാസജ്ജീകരണങ്ങളോടെയാണ് ചിത്രീകരണം.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച് നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്ത് 2023-ൽ പുറത്തിറങ്ങിയ ‘ജയിലർ’ എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാംഭാഗമാണ് ഈ ചിത്രം. ശനിയാഴ്ച സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സുനിൽസുഖദ എന്നിവരും തമിഴ് നടീനടന്മാരുമാണ് ചിത്രീകരണത്തിൽ പങ്കെടുത്തത്. മലയാളികളായ സുരേഷും രമേഷും പ്രൊഡക്‌ഷൻ കൺട്രോളർമാരും ഗിരീഷ് കേരള മാനേജരുമാണ്.

കൊത്ത്, അദ്വൈതം, സിദ്ധാർഥ, മുന്നറിയിപ്പ്, സൂഫിയും സുജാതയും തുടങ്ങി ഒട്ടേറെ സിനിമകൾ സുദർശൻ ബംഗ്ലാവിൽ ചിത്രീകരിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com