തിരുവനന്തപുരം: ജെഡിഎസിന്റെ മന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം മാത്യു ടി തോമസും കെ കൃഷ്ണന്‍ കുട്ടിയും പങ്കിടും. ജെഡിഎസ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കി. ഞായറാഴ്ച കേരള ഘടകത്തിന്റെ യോഗത്തിനു ശേഷം അന്തിമ തീരുമാനം അറിയിക്കാനാണ് ദേവഗൗഡയുടെ നിര്‍ദേശം. ആദ്യത്തെ രണ്ടര വര്‍ഷം മാത്യു ടി തോമസിനെന്നും സൂചന. 99 സീറ്റ് നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലേറിയത്. എല്‍ജെഡിയിലെ മുതിര്‍ന്ന നേതാക്കളായ കെ കൃഷ്ണന്‍ കുട്ടിയും മാത്യു ടി തോമസും എംഎല്‍എമാരായി.
