THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, February 2, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ജോസ് കെ.മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനാക്കിയതിന് അംഗീകാരം

ജോസ് കെ.മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനാക്കിയതിന് അംഗീകാരം

കോട്ടയം: ജോസ് കെ.മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ. പാർട്ടി പേരും ചിഹ്നമായ രണ്ടിലയും നേരത്തേ ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തി നിൽക്കെ പാർട്ടിക്ക് ഏറെ ആവേശം പകരുന്നതാണ് തീരുമാനം. കേരള കോൺഗ്രസ് ചിഹ്നത്തിൽ ഇനി പാർട്ടിക്ക് മത്സരിക്കാനാകും.

adpost

നേരത്തേ ചെയർമാൻ സ്ഥാനം തർക്കത്തിലായതിനെത്തുടർന്ന് ജോസ് കെ.മാണി വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ച് അദ്ദേഹത്തെ ചെയർമാനായി തീരുമാനിച്ചിരുന്നു. അതിനാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകിയിരിക്കുന്നത്. വിഷയത്തിൽ പി.ജെ. ജോസഫ് പ്രതികരിച്ചിട്ടില്ല.

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com