THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ബംഗാളിൽ മമതയെ കടന്നാക്രമിച്ച് ജെ.പി നദ്ദ

ബംഗാളിൽ മമതയെ കടന്നാക്രമിച്ച് ജെ.പി നദ്ദ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. നന്ദിഗ്രാമിലെ സീറ്റ് നഷ്ടമാകുമോയെന്ന ഭയമാണ് മമതാ ബാനർജിയ്‌ക്കെന്ന് നദ്ദ പറഞ്ഞു. ഹൂഗ്ലിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ക്രമസമാധാന നില മോശം അവസ്ഥയിൽ എത്തിച്ചതിൽ തൃണമൂൽ സർക്കാരിനെതിരെ നദ്ദ രൂക്ഷ വിമർശനം ഉന്നയിച്ചു. കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനമാണ് പശ്ചിമ ബംഗാളിന് ഉള്ളത്. മാ മതി മനുഷ് എന്ന മുദ്രാവാക്യം മുഴക്കുന്ന പാർട്ടി സ്ത്രീകൾക്കായി എന്തുചെയ്തുവെന്നും നദ്ദ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments