Thursday, March 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകെ ജി ജോർജിന്റെ സംസ്കാരം ഇന്ന്

കെ ജി ജോർജിന്റെ സംസ്കാരം ഇന്ന്

കൊച്ചി: അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന്.  രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിനുവെക്കും. തുടർന്ന് നാല് മണിയോടെ രവിപുരം ശ്മശാനത്തിൽ സംസ്കാരം നടത്തും. വൈകിട്ട് ആറ് മണിക്ക് വൈഎംസിഎ ഹാളിൽ അനുശോചന യോ​ഗം ഉണ്ടായിരിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു കെ ജി ജോർജിന്റെ അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. യവനിക, ഇരകള്‍, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. ഇലവങ്കോട് ദേശമാണ് അവസാന സിനിമ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments