THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കടമ്മനിട്ട പടയണിയിൽ കോലങ്ങളെത്തി

കടമ്മനിട്ട പടയണിയിൽ കോലങ്ങളെത്തി

പത്തനംതിട്ട: കടമ്മനിട്ട പടയണിക്ക് തുടക്കമായി. ഇന്നലെ മുതൽ കോലം തുള്ളൽ തുടങ്ങി. മാടനും, മറുതയും, യക്ഷിയും, പക്ഷിയും എല്ലാം ഇനി കോലങ്ങളായി ഇനി ദേവിയുടെ മുൻപിൽ തുള്ളി മറയും. പാരമ്പര്യ അവകാശ പ്രകാരം നെടുംവംപുറം കുടുംബത്തിൽ നിന്ന് കെട്ടിക്കൊണ്ടുവന്ന ചൂട്ടിലേക്ക് മേൽശാന്തി കുഴിക്കാട്ടില്ലത്ത് ഉണ്ണികൃഷ്ൻ നമ്പൂതിരി ദീപം പകർന്നു. പടയണി ആശാൻ പാറയ്ക്കാട് പി.പി പ്രസന്നകുമാർ ഏറ്റുവാങ്ങി ദേവീക്ക് അഭിമുഖമായി പിന്നിലേക്ക് നടന്ന് പടയണിക്കളത്തിലെ കല്ലിലേക്ക് വച്ചു. തുടർന്ന് തപ്പുകൊട്ടി ദേവിയെ വിളിച്ചിറക്കി. ഇന്നലെ പച്ചത്തപ്പ് കൊട്ടി. എല്ലാം ദിവസവും കൂട്ടക്കോലങ്ങളാണ് ഉള്ളത്. 19ന് അടവി ചടങ്ങുകളോടെയാണ് പടയണി. 20ന് രാത്രി ഏഴിന് ഇടപ്പടയണി. 21നാണ് വല്യപടയണി. രാത്രി 7.15ന് സാംസ്‌കാരികസമ്മേളനം ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന അധ്യക്ഷൻ അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും.
നെടുംപ്രയാർ, തോട്ടപ്പുഴശ്ശേരി കരകളിലെ പടയണി സാന്നിധ്യമായ അച്യുതക്കുറുപ്പിന് കടമ്മനിട്ട രാമൻ നായർ ആശാന്റെ പേരിലുള്ള പുരസ്‌കാരം സമ്മാനിക്കും. ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ പി.ടി. പ്രസന്നകുമാർ, കെ.ആർ.രഞ്ജിത്ത്, എം.കെ. അരവിന്ദാക്ഷൻ പിള്ള എന്നിവരെ ചടങ്ങിൽ അനമോദിക്കും. രാത്രി 8.30ന് ഭക്തിഗാനസുധ, 11.30ന് വലിയ പടയണി. കടമ്മനിട്ട ഗോത്രകലാ കളരിയാണ് വല്യ പടയണി അവതരിപ്പിക്കുന്നത്. 22ന് പള്ളിയുറക്കം. 23ന് രാവിലെ ഒൻപതുമുതൽ 11 വരെ പകൽ പടയണി. തുടർന്ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, കളമെഴുത്ത്. രാത്രി ഒമ്പതുമുതൽ സമേഷ് അയിരൂർ നയിക്കുന്ന ഭക്തിഗാന മഞ്ജരി. 11ന് എഴുന്നള്ളത്തും വിളക്കും. 12 മുതൽ കോട്ടിക്കേറ്റ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments